നാരായണാ നാരായണാ
പാർത്ഥസാരഥി ക്ഷേത്രം , പുന്നപുരം, തിരുവനന്തപുരം
9 December 2016
8 December 2016
നാരായണീയം Naaraayaneeyam ..
നാരായണീയം
( as received over WhatsApp )18 November 2016
വൈക്കത്തഷ്ടമി
വൈക്കത്തഷ്ടമി
അടുത്ത തിങ്കളാഴ്ച അഷ്ടമിയാണ്. വൈക്കത്തഷ്ടമി !
അടുത്ത തിങ്കളാഴ്ച അഷ്ടമിയാണ്. വൈക്കത്തഷ്ടമി !
വഴിപാടുകൾ
ഓം നമോ ഭഗവതേ വാസുദേവായ
നാമൊക്കെ ക്ഷേതങ്ങളിൽ പോയി വഴിപാടുകൾ കഴിക്കാറുണ്ട്. ഏതെല്ലാം വഴിപാടുകൾ എന്തിനെല്ലാം
വേണ്ടിയാണ് കഴിക്കുന്നത് എന്നുള്ളതിന് ഒരു ചെറിയ വിവരണം നൽകട്ടെ .
1.
വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം
2.
പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്യ സിദ്ധി, ദാമ്പത്യ ഐക്യം.
3.
കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍
നിന്ന് മോചനം.
4.
നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ
ശമനം
5.
ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി,
പാപമോചനം, യശസ്സ്
6.
നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ
നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7.
ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.
8.
മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മനോ സുഖം
9.
കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍
ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
10.
നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി
11.
ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍
മാറി ലക്‌ഷ്യം കൈവരിക്കല്‍.
12.
കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി,
രോഗശമനം.
13.
മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ
നിവാരണം, സകലവിധ പാപമോചനം.
14.
തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍
നിന്ന് ശാന്തി.
15.
കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ
ശമനം.
16.
ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി
17.
ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
18.
ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത,
മത്സരം ഒഴിവാക്കല്‍
19.
സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
20.
അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ,
ശത്രുദോഷം, എന്നിവയുടെ നിവാരണം.
21.
ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക്
രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.
22.
ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ
തടസ്സ നിവാരണം.
23.
ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം,
ശത്രുനിവാരണം
24.
നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം,
രോഗശാന്തി, ദീര്‍ഘായുസ്സ് .
25.
ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം,
ആപത്തുകളില്‍ നിന്നും മോചനം.
26.
ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല
ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.
27.
നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ
ഐശ്വര്യം.
28.
ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്,
ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.
29.
ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം,
സന്താനലബ്ധി
30.
ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി,
ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം
31.
ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ
സൌഖ്യം
32.
ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല
ആരോഗ്യം
33.
കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി
34.
വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും,
വിദ്യക്കും.
35.
വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം
നീങ്ങും
36.
അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനം
37.
ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു
മുക്തി.
38.
പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം
39.
ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം,
ചര്‍മ്മ രോഗശാന്തി.
40.
ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി,
ദീര്‍ഘായുസ്സ്
41.
ഗണപതിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം
മാറികിട്ടും
42.
ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി,
ദീര്‍ഘായുസ്സ്
43.
കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി
44.
മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍
നീങ്ങുന്നു.
45.
താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു
46.
നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത,
ശനിദോഷ നിവാരണം, രോഗവിമുക്തി.
47.
വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട
ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും
48.
പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ
വര്‍ദ്ധന
49.
തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി,
അഭീഷ്ടശാന്തി.
ഓം നമോ ഭഗവതേ വാസുദേവായ
16 November 2016
സ്വാമിയേ ശരണമയ്യപ്പാ - ഇന്ന് വൃശ്ചികം ഒന്ന്
സ്വാമിയേ ശരണമയ്യപ്പാ
ഇന്ന് വൃശ്ചികം ഒന്ന്
ഈ വർഷത്തെ മണ്ഡല കാലം ആരംഭിക്കുന്നു
എല്ലാവരും മണ്ഡല കാല ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുക.
സ്വാമി അയ്യപ്പൻ എപ്പോഴും തുണയായിരിക്കട്ടെ
ഹരിവരാസനം
സ്വാമിയേ ശരണമയ്യപ്പാ
10 November 2016
ഹരിവരാസനം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിവരാസനം
അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന
ഹരിവരാസനം
ആദിതാളത്തിൽ, മധ്യമാവതി രാഗത്തിൽ, സംസ്കൃത
പദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പദങ്ങളാണ്. അതിൽ ഏഴുപദം മാത്രമാണ് ശബരിമല
ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്.
ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ മേൽശാന്തി
ഹരിവരാസനം പാടുന്ന അതേ സമയത്ത്, പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള
ഓഡിയോ കേൾപ്പിക്കും.
ഇനി
ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....
*ഹരിവരാസനം*
*വിശ്വമോഹനം*
*ഹരിദധീശ്വരം*
*ആരാധ്യപാദുകം*
*അരിവിമർദ്ദനം*
*നിത്യ നർത്തനം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*
🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക്
നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല
ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ
വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു)
യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*ശരണ കീർത്തനം*
*ശക്ത മാനസം*
*ഭരണലോലുപം*
*നർത്തനാലസം*
*അരുണ ഭാസുരം*
*ഭൂതനായകം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ...*
🔔 ശരണകീർത്തനം ചെയ്യുന്ന
ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ
പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും,
സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും
ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*പ്രണയ സത്യകം*
*പ്രാണ നായകം*
*പ്രണതകല്പകം*
*സുപ്രഭാഞ്ചിതം*
*പ്രണവ മന്ദിരം*
*കീർത്തന പ്രിയം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*
🔔 പ്രഭാസത്യക സമേതനും, മൂന്നാം
പാദം പ്രാണനായകനും,
ഭക്തർക്ക്
കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ
പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര
പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*തുരഗവാഹനം*
*സുന്ദരാനനം*
*വരഗദായുധം*
*വേദവർണ്ണിതം*
*ഗുരുകൃപാകരം*
*കീർത്തന പ്രിയം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ.....*
🔔 കുതിരയെ വാഹനമാക്കിയവനും,
സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ
ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ
കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ
ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
*ത്രിഭുവനാർച്ചിതം*
*ദേവതാത്മകം*
*ത്രിനയനം പ്രഭും*
*ദിവ്യദേശികം*
*ത്രിദശ പൂജിതം*
*ചിന്തിത പ്രദം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*
🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും,
ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ
സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം,
ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ
സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ
ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*ഭവഭയാപഹം*
*ഭാവുകാവഹം*
*ഭുവനമോഹനം*
*ഭൂതിഭൂഷണം*
*ധവളവാഹനം*
*ദിവ്യവാരണം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ.....*
🔔 ഭവഭയത്തെ അകറ്റുന്നവനും,
ഐശ്വര്യദായകനും
ഭുവനത്തെ
മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത
നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ
ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*കള മൃദുസ്മിതം*
*സുന്ദരാനനം*
*കളഭ കോമളം*
*ഗാത്ര മോഹനം*
*കളഭ കേസരി*
*വാജിവാഹനം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*
🔔 മന്ദസ്മേര യുക്തമായ സുന്ദര
മുഖമുള്ളവനും,
കളഭം
അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി,
കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ
ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ
നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*ശ്രിതജനപ്രിയം*
*ചിന്തിതപ്രദം*
*ശ്രുതിവിഭൂഷണം*
*സാധുജീവനം*
*ശ്രുതിമനോഹരം*
*ഗീതലാലസം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*
🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും,
ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ
വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ
ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം
തേടുന്നു...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
6 November 2016
സ്കന്ദ ഷഷ്ഠി
സ്കന്ദ ഷഷ്ഠി
സ്കന്ദ ഷഷ്ഠി വിശേഷം ..... ഷഷ്ഠിവ്രതം
എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഈ
സ്കന്ദ ഷഷ്ഠിയിൽ ജപിക്കേണ്ട മന്ത്രങ്ങളും ശ്ലോകങ്ങളും . വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും
ആധാരം.
എല്ലാവര്‍ക്കും പ്രയോജനപ്പെടട്ടെയെന്നു
പ്രാര്‍ത്ഥിച്ചു കൊണ്ട്
സുബ്രഹ്മണ്യ ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം........
അർത്ഥം:-
ശോഭിച്ചിരിക്കുന്ന
മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും,ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന
കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ
ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
സുബ്രഹ്മണ്യ മൂലമന്ത്രം:
"ഓം വചദ്ഭുവേ നമ:"
ഗുരുവിന്‍റെ
ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍
സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.
സുബ്രഹ്മണ്യരായം:
"ഓം ശരവണ ഭവ:"
(
ഇത് സമയമുള്ളതുപോലെ, ഭക്തിയോടെ 21,000 പ്രാവശ്യം ജപിക്കണം )
സുബ്രഹ്മണ്യ ഗായത്രി:
"സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"
കുടുംബ ഐക്യത്തിന് ഒരു മുരുകമന്ത്രം:
"ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ"
രോഗശമനത്തിന് ഒരു മുരുകമന്ത്രം:
"ഓം അഗ്നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്മണ്യായ നമ:"
(
പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി നിത്യവും 21 പ്രാവശ്യം ജപിക്കണം. )
ഷഷ്ഠിവ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഷഷ്ഠിവ്രതം
എടുക്കുമ്പോൾ പാലിക്കേണ്ട ആചാര -അനുഷ്ടാനങ്ങൾ ആണ് വിവരിക്കുന്നത് ...ഷഷ്ഠിവ്രതം പോലെ
മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും
അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ജാതകത്തില്‍ ചൊവ്വ,
ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം
നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ
നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി.
ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബワിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി
ഉത്തമമാണ്. ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച്
ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ്
വിശ്വാസം
ഷഷ്ഠിവ്രതം
എടുക്കന്നവർ വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍
മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍
ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.
ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച്
ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത്
ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം.പുഷᅲങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍
ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ടിക്കണം.
ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ.സൂര്യോദയത്തിന്
ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി
നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ച് കഴിയണം. ഷഷ്ഠിദിവസം
സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും വേണം.ഉദ്ദിഷ്ടകാര്യ സിദ്ധിക്കും
വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി,
ത്വക്ക് രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ് ....അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള
ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും
ചിലര്‍ നോക്കാറുണ്ട്..
11 September 2016
4 September 2016
Amritha TV
ഇന്ന് രാവിലെ ൭ മണിക്കുള്ള " പ്രദക്ഷിണം" പരിപാടി കണ്ടുകാണുമെന്നു കരുതുന്നു. ഇല്ലേ ?? എങ്കിൽ യൂട്യൂബിൽ കാണാം ! (Click here )
Please wait for a couple of days.
Vellayani Temple
Please wait for a couple of days.
Vellayani Temple
25 August 2016
അഷ്ടമി രോഹിണി ആഘോഷങ്ങൾ
അഷ്ടമി രോഹിണി ആഘോഷങ്ങൾ
21 August 2016
18 August 2016
അഷ്ടമി രോഹിണി മഹോത്സവം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അഷ്ടമി രോഹിണി മഹോത്സവം
നമ്മുടെ കൃഷ്ണൻ കോവിലിലെ അഷ്ടമിരോഹിണി മഹോത്സവവും
അഷ്ടബന്ധ കലശത്തിന്റെ 41 -ആം ദിന ചടങ്ങുകളും
2016 ആഗസ്റ്റ് 22, 23, 24 ന് ( ചിങ്ങം 6, 7. 8 )
വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ കാണാം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
16 August 2016
10 August 2016
ശ്രീ കൃഷ്ണ ജയന്തി
ശ്രീ കൃഷ്ണ ജയന്തി
ഈ മാസം ൨൪ നു ബുധനാഴ്ച
ഉത്സവ വിശദാംശങ്ങൾ വരുന്നു.
1 August 2016
കർക്കിടക വാവ് ബലി
കർക്കിടക വാവ് ബലി
ആഗസ്ററ് 2 ന് , വെളുപ്പിന് 3.30 മുതൽ ഉച്ചയ്ക്ക് 11.30 വരെ സമയം.
ഭക്തജനങ്ങൾ പിതൃ തർപ്പണം നടത്താൻ ശ്രമിക്കുക.
20 July 2016
രാമായണ പാരായണം
ഹരേ രാമ ഹരേ രാമ ...
രാമായണം വായിക്കുന്നുണ്ടോ ? വായിക്കൂ .. അതു നിങ്ങളെ മാറ്റും .. നിങ്ങൾക്കു ഈശ്വരാനുഗ്രഹം ഉണ്ടാകും .
രാമായണ പാരായണം
രാമായണം വായിക്കുന്നുണ്ടോ ? വായിക്കൂ .. അതു നിങ്ങളെ മാറ്റും .. നിങ്ങൾക്കു ഈശ്വരാനുഗ്രഹം ഉണ്ടാകും .
രാമായണ പാരായണം
16 July 2016
രാമായണ മാസം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഇന്ന് രാമായണ മാസം ആരംഭിക്കുന്നു.

14 July 2016
അമൃത ടീവി - On Amrutha TV
ഓം നമോ ഭഗവതേ വാസുദേവായ
താഴെയുള്ള ക്ലിപ്പുകളിൽ (4) ക്ലിക്ക് ചെയ്യുക .
പൂർണ്ണ മായ വിഡിയോ ഉടൻ വരുന്നു ... ...... .. കാത്തിരിക്കൂ ......
9 July 2016
മഹാ കുംഭാഭിഷേകം - ഏതാനും വിഡിയോകൾ
ഓം നമോ ഭഗവതേ വാസുദേവായ
മഹാ കുംഭാഭിഷേകം
8 ജൂലൈ 2016 , വെള്ളിയാഴ്ച രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ
ഏതാനും വിഡിയോകൾ കാണുക.
8 ജൂലൈ 2016 , വെള്ളിയാഴ്ച രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ
ഏതാനും വിഡിയോകൾ കാണുക.
മഹാ കുംഭാഭിഷേകം - ഒരു സ്ലൈഡ് ഷോ
ഓം നമോ ഭഗവതേ വാസുദേവായ
മഹാ കുംഭാഭിഷേകം
8 ജൂലൈ 2016 , വെള്ളിയാഴ്ച
രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ കൂടുതൽ ചിത്രങ്ങൾ
ഒരു സ്ലൈഡ് ഷോ ആയി കാണുക.
8 ജൂലൈ 2016 , വെള്ളിയാഴ്ച
രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ കൂടുതൽ ചിത്രങ്ങൾ
ഒരു സ്ലൈഡ് ഷോ ആയി കാണുക.
8 July 2016
3 July 2016
അഷ്ടബന്ധകലശവും മഹാകുംഭാഭിഷേകവും
ഓം നമോ ഭഗവതേ വാസുദേവായ
നമ്മുടെ ക്ഷേത്രത്തിന്റ പുനരുദ്ധാരണ കർമ്മങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള പൂജ ക്രിയകൾ ഈ മാസം (ജൂലൈ) 6, 7, 8 തീയതികളിൽ നടക്കുന്നതാണ്. പ്രധാന കര്മങ്ങളായ
അഷ്ടബന്ധകലശവും മഹാകുംഭാഭിഷേകവും
ജൂലൈ 8 വെള്ളിയാഴ്ച നടക്കുന്നതാണ്.
വിശദമായ പരിപാടികൾ താഴെ കൊടുക്കുന്നു.
പുനർനിർമാണം പൂർത്തിയായ ശ്രീകോവിൽ ഗോപുരം കാണുക.
24 April 2016
13 April 2016
19 March 2016
പുനരുദ്ധാരണ പദ്ധതികൾ ( ശ്രീകോവിൽ )
Subscribe to:
Posts (Atom)