സ്കന്ദ ഷഷ്ഠി
സ്കന്ദ ഷഷ്ഠി വിശേഷം ..... ഷഷ്ഠിവ്രതം
എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഈ
സ്കന്ദ ഷഷ്ഠിയിൽ ജപിക്കേണ്ട മന്ത്രങ്ങളും ശ്ലോകങ്ങളും . വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും
ആധാരം.
എല്ലാവര്‍ക്കും പ്രയോജനപ്പെടട്ടെയെന്നു
പ്രാര്‍ത്ഥിച്ചു കൊണ്ട്
സുബ്രഹ്മണ്യ ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം........
അർത്ഥം:-
ശോഭിച്ചിരിക്കുന്ന
മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും,ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന
കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ
ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
സുബ്രഹ്മണ്യ മൂലമന്ത്രം:
"ഓം വചദ്ഭുവേ നമ:"
ഗുരുവിന്‍റെ
ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍
സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.
സുബ്രഹ്മണ്യരായം:
"ഓം ശരവണ ഭവ:"
(
ഇത് സമയമുള്ളതുപോലെ, ഭക്തിയോടെ 21,000 പ്രാവശ്യം ജപിക്കണം )
സുബ്രഹ്മണ്യ ഗായത്രി:
"സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"
കുടുംബ ഐക്യത്തിന് ഒരു മുരുകമന്ത്രം:
"ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ"
രോഗശമനത്തിന് ഒരു മുരുകമന്ത്രം:
"ഓം അഗ്നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്മണ്യായ നമ:"
(
പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി നിത്യവും 21 പ്രാവശ്യം ജപിക്കണം. )
ഷഷ്ഠിവ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഷഷ്ഠിവ്രതം
എടുക്കുമ്പോൾ പാലിക്കേണ്ട ആചാര -അനുഷ്ടാനങ്ങൾ ആണ് വിവരിക്കുന്നത് ...ഷഷ്ഠിവ്രതം പോലെ
മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും
അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ജാതകത്തില്‍ ചൊവ്വ,
ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം
നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ
നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി.
ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബワിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി
ഉത്തമമാണ്. ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച്
ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ്
വിശ്വാസം
ഷഷ്ഠിവ്രതം
എടുക്കന്നവർ വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍
മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍
ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.
ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച്
ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത്
ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം.പുഷᅲങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍
ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ടിക്കണം.
ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ.സൂര്യോദയത്തിന്
ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി
നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ച് കഴിയണം. ഷഷ്ഠിദിവസം
സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും വേണം.ഉദ്ദിഷ്ടകാര്യ സിദ്ധിക്കും
വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി,
ത്വക്ക് രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ് ....അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള
ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും
ചിലര്‍ നോക്കാറുണ്ട്..
No comments:
Post a Comment